പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 നിരീക്ഷണത്തിലായിരുന്ന രണ്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇനി 12 പരിശോധനാ ഫലങ്ങള്‍ കൂടി ഇനി ലഭിക്കാനുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . അതിനിടെ, ഇറ്റലിയില്‍ നിന്നെത്തിയ രോഗബാധിതരായ ദമ്ബതികള്‍ സന്ദര്‍ശിച്ച റാന്നിയിലെ തോട്ടമണ്‍ എസ്ബിഐ ശാഖ താത്കാലികമായി അടച്ചു.
ജില്ലയില്‍ നിന്ന് ഇന്നലെയും ഇന്നുമായി ലഭിച്ച 12 പരിശോധനാ ഫലങ്ങളില്‍ 12 ഉം നെഗറ്റീവ് ആണ്. നിരീക്ഷണത്തില്‍ക്കഴിയുന്ന 12 പേരുടെ പരിശോധനാഫലം കൂടി ഇന്ന് ലഭ്യമാകുമെന്നാണ് വിവരം . ഇതില്‍ ഹൈറിസ്‌ക് കോണ്ടാക്ടില്‍ ഉള്ളവരും ഉള്‍പ്പെടും . ജില്ലയില്‍ നിരീക്ഷണത്തില്‍ക്കഴിയുന്ന 969 പേരില്‍ നൂറിലധികം ഹൈ റിസ്‌ക് കോണ്ടാക്‌ട് ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.