കൊല്ലം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കൊല്ലത്തെ രണ്ട് ബേക്കറി സന്ദര്‍ശിച്ചവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് കൊല്ലം ഡിഎംഒ നിര്‍ദ്ദേശിച്ചു. പുനലൂര്‍ ടൗണിലെ കൃഷ്ണന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കിച്ചണ്‍, ഇംപീരിയില്‍ ബേക്കറി എന്നീ സ്ഥാപനങ്ങളില്‍ മാര്‍ച്ച്‌ രണ്ടിന് വൈകിട്ട് 3.30 നും 4.30 നും ഇടയില്‍ സന്ദര്‍ശനം നടത്തിയവരാണ് അടിയന്തരമായി പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടേണ്ടത് .

ബേക്കറിയിലെ രണ്ടുപേര്‍ ഉള്‍പ്പെടെ ആകെ 12 പേര്‍ ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് നിര്‍ദ്ദേശം .

ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബര്‍: 9447051097