തിരുവനന്തപുരം: കൊവിഡ് 19 രോഗബാധയുടെ സാഹചര്യം മുതലെടുക്കാനാണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി കെകെ ശൈലജ. മന്ത്രിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുന്നില്ല .’ഇത് ഒരു യുദ്ധം ആണ് ,മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധം അതില്‍ വലിയ പിന്തുണ കിട്ടുന്നു എന്ന് കെകെ ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു.

കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ . അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണമെന്നും ഒന്നും ചെയ്യുന്നത് ഒറ്റക്കല്ല, കൂട്ടായ പരിശ്രമമാണെന്നും കെകെ ശൈലജ പ്രതികരിച്ചു.