ന്യൂയോർക്ക്: ഹോളിവുഡ് ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റീന് ലൈംഗിക പീഡനക്കേസിൽ കോടതി 23 വർഷം തടവ്ശിക്ഷ നൽകി. പ്രമുഖ നടിമാർ ഉൾപ്പെടെ തൊണ്ണൂറിലധികം വനിതകൾ വെയ്ൻസ്റ്റീനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.രണ്ടു വനിതകളുടെ പരാതി പ്രകാരമാണ് വെയ്ൻസ്റ്റീനെ കോടതി ശിക്ഷിച്ചത്. ഇവർ രണ്ടു പേരും വിധി പ്രസ്താവിക്കുന്പോൾ കോടതിയിൽ ഹാജരായിരുന്നു.
അറുപത്തെട്ടുകാരനായ പ്രതി വീൽചെയറിലാണ് ഇന്നലെ കോടതിയിൽ എത്തിയത്. ഭാവഭേദം പ്രകടിപ്പിക്കാതെയാണ് അദ്ദേഹം വിധി വായിച്ചുകേട്ടത്.