തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3313 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധനയ്ക്കയച്ച 1179 സാമ്ബിളുകളില്‍ 889 സാമ്ബിളുകള്‍ നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ ഫലം ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തും കോഴിക്കോടും സാമ്ബിള്‍ പരിശോധന തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.ആരോഗ്യവകുപ്പിന്‍റെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു .
പോസിറ്റീവ് കേസുകള്‍ ഉള്ളയിടത്തെല്ലാം റൂട്ട് മാപ്പുകള്‍ പ്രസിദ്ധീകരിക്കുമെന്നും കെ.കെ.ശൈലജ പറഞ്ഞു. കോട്ടയത്തെ കേസിന്‍റെ റൂട്ട് മാപ്പ് ഇന്ന് നല്‍കും. കോട്ടയത്ത് 60 പേര്‍ നിരീക്ഷണത്തിലാണ്. എറണാകുളത്ത് 131 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.