ഷാര്‍ജ: യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം.അബുഷഹര്‍ഹ ഏരിയയില്‍ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം ഉണ്ടായത്‌. ഓട്ടിസം ബാധിതനായ ബാലനാണ് അപകടത്തില്‍പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനലിന് സമീപത്തുള്ള കസേരയില്‍ കുട്ടി കയറിയതാണ് അപകട കാരണമായതെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. കേസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിരുന്നു. സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പിന്നീട് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി.