കുവൈറ്റ്: കുവൈറ്റില്‍ 3 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ ഒന്ന് ഇറാനില്‍ നിന്നുവന്ന കുവൈറ്റ് പൗരനാണ്. ഒരു ഈജിപ്ഷ്യന്‍ പൗരനും അസര്‍ ബൈജാനില്‍ നിന്നെത്തിയ രോഗിയുമായി ബന്ധപ്പെട്ട ഒരു സുഡാനീസ് പൗരനുമാണ് മറ്റ് രണ്ടുപേര്‍.

ആരോഗ്യ മന്ത്രാലയമാണ് 3 കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. ഇതോടെ കുവൈറ്റിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 72 ആയി.

വൈറസ് പടരാതിരിക്കാന്‍ രാജ്യത്ത് ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.