മെഡിക്കൽ സംഘം പ്രവാസികൾക്ക് സഹായമെത്തിക്കാനുമുള്ള ശ്രമത്തിലാണ്. യാത്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യം എല്ലാവരും മനസിലാക്കണം. ഇറാനിൽ കുടുങ്ങി കിടക്കുന്നവരെ മടക്കി കൊണ്ടുവരാനുള്ള നടപടികൾ തുടരുകയാണ്. ഇറാനിലേക്ക് വിമാനസർവീസ് നടത്താൻ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 60 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നും ഇതിൽ മൂന്നുപേരുടെ രോഗം ഭേദമായെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.