കൊല്ലം: സിവില്‍ പൊലീസ് ഓഫീസറെ കടല്‍ തീരത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കന്യാകുമാരി കടല്‍ തീരത്താണ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ എസ് ബോസിനെയാണ് വിഷം കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് ഒപ്പമുണ്ടായിരുന്ന യുവതിയെ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ നിന്നും വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഇവരെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ചയാണ് ഇരുവരും കന്യാകുമാരിയില്‍ മുറിയെടുത്തത്. ഇരുവരും ഒരുമിച്ച്‌ വിഷം കഴിച്ച ശേഷം യുവതിയെ മുറിയിലിട്ട് പൂട്ടിയ ശേഷം ബോസ് കടല്‍ തീരത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.