ന്യൂ​ഡ​ല്‍​ഹി: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കോ​ണ്‍​ഗ്ര​സ് വി​ട്ടു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ രാ​ജി​ക്ക​ത്ത് കൈ​മാ​റി. ഇന്ന് പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സി​ന്ധ്യ കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്.

”18 വ​ര്‍​ഷ​മാ​യി താ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ​നി​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്കായി പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ വേ​ണ്ടി​യാ​ണ്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​തി​നു സാ​ധി​ക്കു​ന്നി​ല്ല .” സി​ന്ധ്യ പ​റ​ഞ്ഞു. കൂടാതെ കോണ്‍ഗ്രസ് ത​ന്നെ അ​വ​ഗ​ണി​ച്ചു​വെ​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ആരോപിച്ചിരുന്നു .

അതെ സമയം മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നെ ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ് സി​ന്ധ്യ​യു​ടെ രാ​ജി. സി​ന്ധ്യ​യ്ക്കു പി​ന്തു​ണ ന​ല്‍​കി 17 എം​എ​ല്‍​എ​മാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്. അ​തേ​സ​മ​യം സി​ന്ധ്യ​യെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നാ​യി സോ​ണി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഇന്ന് തലസ്ഥാനത്ത് യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സി​ന്ധ്യ​യു​ടെ രാ​ജി​ക്ക​ത്ത് ല​ഭി​ച്ച​ത്.

പ്രധാന മന്ത്രിയുമായുള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് സി​ന്ധ്യ സ്വീ​ക​രി​ച്ച​ത്. എന്നാല്‍ ത​നി​ക്കൊ​പ്പം നി​ര​വ​ധി എം​എ​ല്‍​എ​മാ​ര്‍ ഉ​ണ്ടെ​ന്നും സി​ന്ധ്യ മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും അ​റി​യി​ച്ചു. ഈ അവസരത്തില്‍ സി​ന്ധ്യ​യോ​ട് ബി​ജെ​പി​യി​ല്‍ ചേ​ര​ണ​മെ​ന്നാ​ണ് മോ​ദി സര്‍ക്കാര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.