പ​ത്ത​നം​തി​ട്ട : ജി​ല്ല​യി​ല്‍ ര​ണ്ടു വ​യ​സു​കാ​രി​യെ എ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു . നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി കു​ട്ടി അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്നു . ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യെ നിരീക്ഷണത്തിനായി എ​സൊ​ലേ​റ്റ് ചെ​യ്ത​ത് .

പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്കാണ് നിലവില്‍ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് . ഇവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.