ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയത്തില്‍ പരിശോധനയ്ക്ക് വിധേയരായവരില്‍ ഒരാള്‍ക്ക് നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നതിന് കൊളംബിയ യൂണിവേഴ്സിറ്റി ഈ ആഴ്ച രണ്ട് ദിവസത്തെ ക്ലാസുകള്‍ റദ്ദാക്കുന്നുവെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ഞായറാഴ്ച ഇ-മെയിലിലൂടെ എല്ലാവരേയും അറിയിച്ചു.

‘കൊറോണ വൈറസ് (COVID-19) എക്സ്പോഷര്‍ ചെയ്തതിന്‍റെ ഫലമായി ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഒരു അംഗത്തെ നിരീക്ഷണത്തിലാക്കിയതിനാല്‍, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു’ എന്ന് കൊളംബിയ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ലീ ബോളിംഗര്‍ ഇ-മെയില്‍ വഴി എല്ലാവരേയും അറിയിച്ചു.

നിരീക്ഷണത്തിന് വിധേയനായ വ്യക്തിക്ക് ഇതുവരെ മാരകമായ വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് ബോളിംഗര്‍ കുറിച്ചു. ഇത് ഒരു വിദ്യാര്‍ത്ഥിയാണോ സ്റ്റാഫ് അംഗമാണോ എന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. വൈറസ് പടരാതിരിക്കാനാണ് ഈ നടപടിയെടുത്തതെന്നും ബോളിംഗര്‍ പറഞ്ഞു.

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച സ്പ്രിംഗ് ബ്രേക്ക് ആരംഭിക്കുന്നതുവരെ വിദൂര ക്ലാസുകള്‍ പഠിപ്പിക്കുമെന്ന് ബൊളിംഗര്‍ വ്യക്തമാക്കി.

അതേസമയം, ലോംഗ് ഐലന്‍ഡിലെ ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റി ഈ ആഴ്ചയിലെ ക്ലാസുകള്‍ റദ്ദാക്കി. ഒരു വിദ്യാര്‍ത്ഥിയില്‍, ഞായറാഴ്ച കൊറോണ വൈറസ് പരിശോധനയില്‍ പോസിറ്റീവ് കണ്ടെത്തിയ ഒരു വ്യക്തിയുമായി ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം ഫ്ലൂ പോലുള്ള ലക്ഷണങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണിത്.

വിദ്യാര്‍ത്ഥിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും നിരീക്ഷണത്തിലാക്കിയെന്നും സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയുമായി അടുത്തു ബന്ധപ്പെട്ട മറ്റ് ആറ് പേരോട് സ്വയം നിരീക്ഷണത്തിന് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ നടപടി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും മനഃസ്സമാധാനം പ്രദാനം ചെയ്യുന്നതിനുള്ള മുന്‍കരുതലാണെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

ഇതുവരെ കൊറോണ വൈറസ് കേസുകള്‍ സര്‍വകലാശാലയില്‍ സ്ഥിരീകരിച്ചിട്ടില്ല.