ന്യൂഡൽഹി: മലയാളികളായ അമ്മയെയും മകളെയും ഡൽഹിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സുമിയ വാത്സ്യ (64), മകൾ സ്മൃത വാത്സ്യ (26) എന്നിവരെയാണ് നോയിഡയ്ക്കടുത്ത് വസുന്ധര എൻക്ലേവിൽ മൻസാര അപാർട്മെന്റിലാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ഇവരുടെ വീട്ട് ജോലിക്കാരി എത്തിയപ്പോളാണ് ഇരുവരെയും കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂ അശോക് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫ്ളാറ്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.