തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ. ഐപിഎൽ മത്സരങ്ങൾ മാറ്റമില്ലാതെ നടക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.
ഐപിഎൽ നടക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. വൈറസിനെതിരായ മുൻകരുതലെടുക്കാൻ ടീമുകൾക്ക് നിർദേശം നൽകുമെന്നും ജയേഷ് ജോർജ് വ്യക്തമാക്കി. ഈ മാസം 29നാണ് ഐപിഎൽ തുടങ്ങുന്നത്.
കോവിഡ്-19 പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചേക്കുമെന്നാണ് നേരത്തേ ചില റിപ്പോർട്ടുകൾ വന്നിരുന്നത്.