തിരുവനന്തപുരം: കോവിഡ്-19 വൈറസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ്.
വ്യാജ വാർത്തകൾ നിർമിക്കുന്നതും ഫോർവേഡ് ചെയ്യുന്നതും ശിക്ഷാർഹമാണ്. നിർദേശങ്ങൾ ലംഘിച്ചാൽ പൊതുജനാരോഗ്യച്ചട്ടം പ്രകാരം നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.
കൊറോണയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദേശം.