പത്തനംതിട്ട: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ കർശന നടപടിയുമായി ജില്ലാ കളക്ടർ പി.ബി. നൂഹ്.
* ജില്ലയിലെ എൽപി, യുപി സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും
* സ്കൂൾ വാർഷികങ്ങൾക്കും വിലക്ക്. ഓമല്ലൂർ വയൽവാണിഭം റദ്ദാക്കും
* ക്ഷേത്രോത്സവങ്ങൾക്ക് വിലക്ക്. അന്നദാനവും സമൂഹസദ്യയും പാടില്ല.
* മുസ്ലീം പള്ളികളിൽ പൊതു ഇടത്തിലെ ദേഹശുദ്ധി നിർത്തണം.
* ശവസംസ്കാര ചടങ്ങുകളിൽ ആളുകളെ കുറയ്ക്കണം.
* വിവാഹ ചടങ്ങുകൾ മാറ്റിവയ്ക്കണം, രോഗലക്ഷണങ്ങൾ ഉള്ളവരെ ഒഴിവാക്കണം.
* ജില്ലാ കോടതി 13 വരെ സിറ്റിംഗ് നിര്‍ത്തിവെച്ചു.