പത്തനംതിട്ട : കൊറോണ സ്ഥിരീകരിക്കപ്പെട്ടതോടെ പത്തനംതിട്ടക്കാര്‍ ഭീതിയില്‍. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നല്‍കിയ ജാഗ്രതാ നിര്‍ദേശം കണക്കിലെടുത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ തയ്യാറാകുന്നില്ല.

പത്തനംതിട്ടയില്‍ ജനജീവിതം ഏറെക്കുറെ നിശ്ചലമാണ്. ബസ് സ്റ്റാന്റ് ഉള്‍പ്പെടെ ആള്‍ത്തിരക്ക് ഏറെയുണ്ടാകാറുള്ള ഇടങ്ങളെല്ലാം നിശ്ചലമാണ്.

ഇറ്റലിയില്‍ നിന്നെത്തിയ ആ മൂന്നുപേര്‍ പത്തനംതിട്ട, റാന്നിക്കാരാണ് എന്നതാണ് ഈ ഭീതിയ്ക്ക് പിന്നില്‍. ആളുകളില്ലാത്തതിനാല്‍ പല ബസുകളും സര്‍വീസ് നടത്തുന്നില്ല. പുറത്തിറങ്ങുന്നവരെല്ലാം തന്നെ മാസ്‌കുകള്‍ ധരിച്ചിട്ടുണ്ട്.

നഗരത്തിലെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഉള്‍പ്പെടെ മാസ്‌കുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. പൊതു പരിപാടികളും മതപരമായ ചടങ്ങുകളും മാറ്റിവെച്ചിരിക്കുകയാണ്.