പത്തനംതിട്ടയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന 11 പേര്‍ നിരീക്ഷണത്തില്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്നും വന്ന വിമാനത്തിലുണ്ടായിരുന്നവരാണിവര്‍. ഇവരുടെ രക്ത സാമ്ബിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.
തൃശൂര്‍ ജില്ലയില്‍ 162 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 142 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 732 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.