പത്തനംതിട്ട: അഞ്ചു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ പത്തനംതിട്ടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജില്ലയിൽ കൺട്രോൾ റൂ തുറന്നതായി ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.
0468 2228220, 0468 2322515, 9188293118, 9188803119 എന്നിവയാണ് കൺട്രോൾ റൂം നമ്പറുകൾ. ഇതിനു പുറമേ 1077 എന്ന ടോൾഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.