ഗ്വാങ്ഷു: ചൈനയിലെ ഗ്വാന്‍ഷുവില്‍ ബഹുനില ഹോട്ടല്‍ തകര്‍ന്ന സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 43 പേരെ രക്ഷപെടുത്തി. ബാക്കിയുള്ളവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അധികൃതർ അറിയിച്ചു.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. കൊറോണ രോഗബാധിതരുമായി അടുത്തിടപഴുകിയ ആളുകളെ പാർപ്പിച്ചിരുന്ന ഹോട്ടലാണ് തകർന്നത്. 80 മുറികളാണ് ഹോട്ടലിനുള്ളത്.