മുംബൈ: യെസ് ബാങ്കിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ റാണാ കപൂർ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിലാണ് അറസ്റ്റ്. മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ രാത്രിയിൽ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച റാണാ കപൂറിന്റെയും കുടുംബാംഗങ്ങളുടെയും മുംബൈയിലെ വസതികളിലും ഓഫീസികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. കപൂർ അവിഹിതസമ്പാദ്യം ഉണ്ടാക്കിയതു കണ്ടെത്തലും മറ്റുമാണു ലക്ഷ്യം. നേരത്തെ റാണാ കപൂറിനെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
തകർച്ചയുടെ വക്കിലെത്തിയതിനെ ത്തുടർന്നു കേന്ദ്രസർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്കിനെ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. യെസ് ബാങ്കിന് ആയിരം കോടി രൂപ വരെ അടിയന്തരമായി നല്കാന് ആര്‍ബിഐ തീരുമാനിച്ചതായാണ് വിവരം. ആര്‍ബിഐ ആക്ട് 17 പ്രകാരമാണ് ഈ അസാധാരണ നടപടി. വായ്പയായിട്ടാവും റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് പണം അനുവദിക്കുക എന്നാണ് സൂചന.