ന്യുയോർക്ക്: അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 19 ആയി. ശനിയാഴ്ച വാഷിംഗ്ടൺ സ്റ്റേറ്റിൽ രണ്ടു പേർ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. വാഷിംഗ്ടണിലെ കിംഗ് കൗണ്ടിയിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
ന്യൂയോർക്കിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 89 ആയി കുതിച്ചുയർന്നു. ന്യൂയോർക്ക് സിറ്റിയിൽ മാത്രം 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വൈറസ് പടരുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ളോറിഡയിൽ രണ്ടു പേർ കൊറോണ ബാധിച്ച് മരിച്ചു. യുഎസിലെ പകുതിയിലേറെ സംസ്ഥാനങ്ങളിൽ കൊറോണ സ്ഥിരീകരിച്ചുകഴിഞ്ഞു.