കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗം പി ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ആയ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. അതേസമയം, തന്നെ പുറത്താക്കി എന്ന അനൂപ് ജേക്കബിന്റെ പ്രസ്താവന 2020ലെ ഏറ്റവും വലിയ തമാശയാണെന്ന് ജോണി നെല്ലൂര്‍ ലയനത്തിന് ശേഷം അഭിപ്രായപ്പെട്ടു. മിന്നുന്നത് എല്ലാം പൊന്നല്ല എന്ന് അനൂപ് ജേക്കബ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. അനൂപിനെ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ക്ഷണിക്കുകയാണ് എന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.
ജോണി നെല്ലൂര്‍ വിഭാഗം പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു
