തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സി​ൽ ന​മ്പി നാ​രാ​യ​ണ​ൻ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ന​ഷ്ടം ഈ​ടാ​ക്ക​രു​തെ​ന്ന കോ​ട​തി പ​രാ​മ​ർ​ശം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ത​ന്നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തി​ന് കൂ​ട്ടു​നി​ന്ന​തെ​ന്നും കാ​ണി​ച്ചാ​ണ് ന​മ്പി നാ​രാ​യ​ണ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ 1.30 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ന്പി നാ​രാ​യ​ണ​ൻ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യ​ത്.

പി​ന്നീ​ട് ന​മ്പി​നാ​രാ​യ​ണ​ൻ കേ​സ് പി​ൻ​വ​ലി​ച്ചു. സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​ര തു​ക ന​മ്പി നാ​രാ​യ​ണ​ന് ന​ൽ​കു​ക​യും ചെ​യ്തു.