ന്യൂ​ഡ​ല്‍​ഹി: കേ​ര​ളം ഫ്ളാ​റ്റ്, അ​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​മാ​ണ​ങ്ങ​ളെ ഓ​റ​ഞ്ച് ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി​യ​ത് സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. 2,000 മു​ത​ല്‍ 20,000 ച​തു​ര​ശ്ര അ​ടി​വ​രെ വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ളെ ഓ​റ​ഞ്ച് ഗ​ണ​ത്തി​ല്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് പു​റ​പ്പ​ടി​വി​ച്ച സ​ര്‍​ക്കു​ല​ർ സു​പ്രീം കോ​ട​തി ശ​രി​വയ്ക്കുകയായിരുന്നു.

കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ചി​ല നി​ബ​ന്ധ​ന​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സ​ര്‍​ക്കു​ല​ര്‍ ചോ​ദ്യം​ചെ​യ്ത് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് റി​യ​ല്‍ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ കേ​ര​ള ചാ​പ്റ്റ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യാ​ണ് കോ​ട​തി ന‌​ട​പ​ടി.