ന്യൂഡല്‍ഹി: ഡല്‍ഹി കലാപം മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മീഡിയ വണ്ണും ഏഷ്യാനെറ്റും 48മണിക്കൂര്‍ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇന്ന് രാത്രി 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയാണ് നടപടി. ഈ സമയങ്ങളില്‍ പ്രസ്തുത ചാനലുകളുടെ ഓണ്‍ലൈന്‍ സൈറ്റും യൂ ട്യൂബ് ചാനലുകളും മാത്രമേ ലഭ്യമാവുകയുള്ളു.

ഉത്തരവിന്റെ ഭാഗമായി ഏഷ്യാനെറ്റും മീഡിയാവണ്ണും സംപ്രേക്ഷണം നിര്‍ത്തിവച്ചു. ചാനലുകളുടെ പേരില്‍ നിരവധി പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. അശോക് നഗറില്‍ പള്ളി കത്തിച്ചെന്നുള്ള വ്യാജ വാര്‍ത്തക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമായിരുന്നു.