ന്യൂഡൽഹി: ഡല്‍ഹിയിലെ കലാപത്തില്‍ ആംആദ്മി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പൂര്‍ണമായി കത്തിനശിച്ച വീടുകള്‍ക്ക് അഞ്ച് ലക്ഷം രൂപ നൽകും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് സഹായം പ്രഖ്യാപിച്ചത്.
ഭാഗികമായി കത്തിനശിച്ച വീടുകള്‍ക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും. കലാപത്തിൽ 53 പേരാണ് മരിച്ചത്. 654 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 1,820 പേർ അറസ്റ്റിലായി. തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത മൃതശരീരങ്ങളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ഡൽഹി പോലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.