കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരിക്കേറ്റു. കാബൂളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ രാഷ്ട്രീയ നേതാവ് അബ്ദുൾ അലി മസരിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ തോക്കുധാരികൾ നിറയൊഴിക്കുകയായിരുന്നു.
പ്രമുഖ നേതാവ് അബ്ദുള്ള അബ്ദുള്ള ഉൾപ്പെടെ നിരവധി നേതാക്കൾ പരിപാടിയിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമണത്തിൽ പങ്കില്ലെന്ന് താലിബാന് അറിയിച്ചു.