ട്യൂണിസ്: ടുണിഷ്യയിലെ അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിനു നേരെ ചാവേർ ആക്രമണം. വെള്ളിയാഴ്ചയാണ് ട്യൂണിസിലെ എംബസിക്കു നേരെ ആക്രമണമുണ്ടായത്.
രണ്ടു ചാവേറുകളാണ് ആക്രമണം നടത്തിയതെന്നു വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫാടനത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഒരു സിവിലിയൻ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റു.
രാവിലെ പതിനൊന്നോടെ രണ്ടുപേർ സുരക്ഷാ ഉദ്യോഗസ്ഥർക്കു സമീപം എത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ടുണീഷ്യൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.