വാഷിംഗ്‌ടണ്‍ ഡിസി: സ്റ്റാന്‍ലി എത്തുനിക്കല്‍ ഫൊക്കാന യുവജന പ്രതിനിധിയായി 2020-2022 വര്ഷത്തെ ഫൊക്കാന തെരെഞ്ഞെടുപ്പില്‍ നാഷണല്‍ കമ്മിറ്റി അംഗമായി (യൂത്ത് വിഭാഗം) മത്സരിക്കുന്നു. ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും സ്റ്റാന്‍ലി മത്സരിക്കുന്നത്.

2016 മുതല്‍ യൂത്ത് വിഭാഗത്തെ പ്രതിനിധികരിച്ച്‌ തുടര്‍ച്ചയായി നാഷണല്‍ കമ്മിറ്റിയില്‍ തുടരുന്ന സ്റ്റാന്‍ലിയുടെ പ്രവര്‍ത്തന മികവിന്‍റെ അംഗീകാരമായിട്ടാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാനൊരുങ്ങുന്നതെന്നു വാഷിംഗ്‌ടണ്‍ ഡിസി റീജണല്‍ വൈസ് പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍, അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥിയും ടീം കോര്‍ഡിനേറ്ററുമായ വിപിന്‍ രാജ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കലാ ഷാഹി എന്നിവര്‍ പറഞ്ഞു. സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവച്ചിട്ടുള്ള സ്റ്റാന്‍ലി വാഷിംഗ്ടണ്‍ ഡിസി കേന്ദ്രീകരിച്ചുള്ള കേരള അസോസിയേഷന്‍ ഓഫ് ഓഫ് ഗ്രേയ്റ്റര്‍ വാഷിംഗ്ടണി (KAGW )ന്‍റെ സജീവ പ്രവര്‍ത്തകനാണ്. കെഎഡബ്യുജിയുടെ പബ്ലിസിറ്റി കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം വളരെ ചെറു പ്രായത്തില്‍ തന്നെ സംഘാടനരംഗത്തു കടന്നു വരികയും ഫൊക്കാനയുടെ ദേശീയ തലത്തില്‍ യുവക്കളെ പ്രതിനിധികരിച്ചു ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുകയും ചെയ്തിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയുടെ മാനേജിംഗ് കമ്മിറ്റി അംഗമായ സ്റ്റാന്‍ലി യൂത്ത് പ്രതിനിധിയും കഴിഞ്ഞ അഞ്ചു വര്‍ഷമായി പള്ളിയുടെ എക്യൂമെനിക്കല്‍ പ്രതിനിധിയും കൂടിയാണ്.

വാഷിംഗ്ടണ്‍ ഡിസിയിലെ ഗ്രീക്ക് എംബസിയിലെ ഉദ്യോഗസ്ഥരായ മത്തായി എത്തുനിക്കല്‍ ലില്ലി മത്തായിയുടെയും രണ്ടു മക്കളില്‍ ഇളയവനായ സ്റ്റാന്‍ലി ഡിസിയിലെ റീഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയിന്‍റനന്‍സ് വിഭാഗത്തില്‍ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥനാണ്. കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ഏവിയേഷന്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമയും നേടിയിട്ടുള്ള സ്റ്റാന്‍ലി 10 വര്‍ഷം മുന്‍പാണ് അമേരിക്കയില്‍ കുടിയേറുന്നത്. ഏക സഹോദരി ഡാലിയ ഷിക്കാഗോ ആശുപത്രിയില്‍ ഹ്യൂമന്‍ റിസോഴ്‌സ്‌മെന്‍റ് മാനേജരാണ്.

ഫൊക്കാനയുടെ വാഷിംഗ്‌ടണ്‍ മേഖലയിലെ കരുത്തനായ യുവ നേതാവ് സ്റാന്‍ലിയുടെ നാഷണല്‍ കമ്മിറ്റിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്കും തങ്ങളുടെ ടീമിനും ഏറേ സന്തോഷം നല്‍കിയ വാര്‍ത്തയാണെന്നും നാഷണല്‍ കമ്മിറ്റിയില്‍ യൂത്ത് മെമ്ബര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ടു ഭരണസമിതിയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്ബത്തും ഡി.സിയിലെ യുവാക്കള്‍ക്കിടയിലെ സ്വാധീനവും തങ്ങളുടെ ടീമിന് ടീമിന്റെ കെട്ടുറപ്പിനും വിജയത്തിനും കരുത്തേകുമെന്നു ഫൊക്കാനാ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോര്‍ജി വര്ഗീസ് (ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജെയ്‌ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗണ്‍ ) അസ്സോസിയേറ്റ് ട്രഷറര്‍സ്‌ഥാനാര്‍ത്ഥി വിപിന്‍ രാജ് (വാഷിംഗ്‌ടണ്‍ ഡിസി), അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സജി എം. പോത്തന്‍ (ന്യൂയോര്‍ക്ക്), വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്‌ടണ്‍ ഡി,സി), ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്ബേനാട്ട് (ഷിക്കാഗോ), നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), ജോര്‍ജ് പണിക്കര്‍ (ചിക്കാഗോ), കിഷോര്‍ പീറ്റര്‍ (ഫ്ലോറിഡ-താമ്ബ), ചാക്കോ കുര്യന്‍ (ഫ്ലോറിഡ -ഒര്‍ലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോള്‍സ്-കാനഡ), ഷാജി വര്‍ഗീസ് (ന്യൂ ജേഴ്‌സി), പോള്‍ കെ. ജോസ് (ന്യൂയോര്‍ക്ക്) എന്നിവരും റീജിയണല്‍ വൈസ് പ്രസിഡന്‍റുമാരായ അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ഷിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ-ന്യൂജേഴ്‌സി), ഡോ.രഞ്ജിത്ത് പിള്ള (ടെക്സസ്), ഡോ. ബാബു സ്റ്റീഫന്‍ (വാഷിംഗ്‌ടണ്‍ ഡിസി.), സോമോന്‍ സക്കറിയ ( കാനഡ ), ഡോ. ജേക്കബ് ഈപ്പന്‍(കലിഫോര്‍ണിയ) ഓഡിറ്റര്‍ സ്ഥാനാര്‍ഥി വര്‍ഗീസ് കെ. ഉലഹന്നാന്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ ചൂണ്ടിക്കാട്ടി.