തിരുവനന്തപുരം: കോവിഡ് 19 രോഗത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ആൾക്കൂട്ടമോ ആഘോഷങ്ങളോ ഒഴിവാക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ല. അത്തരം സാഹചര്യങ്ങൾ ജനങ്ങളിൽ കൂടുതൽ ഭീതി സൃഷ്ടിക്കുമെന്നും നടപ്പാക്കുക പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.
രോഗത്തെക്കുറിച്ച് ആശങ്കപ്പെടാതെ ജാഗ്രതയോടെ മുന്നോട്ടുപോകുകയാണ് ചെയ്യേണ്ടത്. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാ മുന്നൊരുക്കങ്ങളും ചെയ്യുന്നുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് രോഗഭീതി കൊണ്ടുള്ള ആശങ്കയില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.