തിരുവനന്തപുരം: കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്റേതാണെന്ന് യുഡിഎഫ് അംഗീകരിച്ചതായി പി.ജെ.ജോസഫ് അവകാശപ്പെട്ടു. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. കുട്ടനാട് സീറ്റ് സംബന്ധിച്ച വിഷയത്തിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ഇക്കാര്യം പറഞ്ഞത്.
സീറ്റ് ജോസഫ് വിഭാഗത്തിന്റെതെന്ന് അംഗീകരിച്ച് കോണ്ഗ്രസ് ഏറ്റെടുക്കാനുള്ള ധാരണയായെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപമുണ്ടായേക്കും. കുട്ടനാട് സീറ്റ് സംബന്ധിച്ച ഉഭയകക്ഷി ചർച്ച പൂർത്തിയായെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
സീറ്റിന് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന തീരുമാനമുണ്ടാകില്ലെന്ന നിലപാടിലാണ് ജോസ് കെ. മാണി. സീറ്റ് ജോസഫ് വിഭാഗത്തിന്റേതാണെന്ന അംഗീകരിക്കുന്ന തീരുമാനത്തെ എതിർക്കാനും ജോസ് കെ. മാണി വിഭാഗം തീരുമാനിച്ചിട്ടുണ്ട്.