ഗാസ : ബേ​ക്ക​റി​യി​ലു​ണ്ടാ​യ തീപിടിത്തത്തില്‍ ഒന്‍പത് മരണം. സെ​ന്‍റ​റ​ല്‍ ഗാ​സ​യി​ലെ നൂ​സി​യ​റാ​ത് ക്യാ​മ്ബി​ലെ ബേ​ക്ക​റി​യി​ല്‍ വ​ന്‍ സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ​യുണ്ടായ തീപിടിത്തത്തില്‍ ആ​റ് കു​ട്ടി​ക​ള്‍‌ ഉ​ള്‍​പ്പെ​ടെ ഒ​മ്ബ​ത് പ​ല​സ്തീ​ന്‍​കാരാണ് മരിച്ചത്. 60 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു, ഇ​വ​രി​ല്‍ 14 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ബേ​ക്ക​റി​യി​ലെ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ തീ​പി​ടി​ത്ത​മു​ണ്ടാവുകയും നി​ര​വ​ധി ഗ്യാ​സ് സി​ല​ണ്ട​റു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ക്കുകയുമായിരുന്നു. സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്കും ഫാ​ക്ട​റി​ക​ളി​ലേ​ക്കും നി​ര​ത്തി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ളി​ലേക്കും തീപടര്‍ന്നു. മൂ​ന്നു മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കു തീ​ നിയന്ത്രണ വിധേയമാക്കാനായത്