തലസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ നടത്തിയ സമരത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബസുകൾ റോഡിൽ അല്ലാതെ ആകാശത്ത് നിരത്താൻ പറ്റുമോയെന്ന് കാനം ചോദിച്ചു.
ഗതാഗത കുരുക്കിന് കാരണം ബസുകൾ റോഡിൽ നിരത്തിയതല്ല. പോലീസാണ് പ്രശ്നം വഷളാക്കിയതെന്നും കാനം ആരോപിച്ചു. നേരത്തേ, കെഎസ്ആർടിസി സമരത്തിനെതിരേ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.
ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് ജനങ്ങൾക്കെതിരായ യുദ്ധമാണ്. സമരത്തിന് യാതോരു ന്യായീകരണവുമില്ല. സമരക്കാർ കാണിച്ചത് മര്യാദകേടാണാണെന്നും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.