സ്​കൂള്‍ വിദ്യാര്‍ഥികളില്‍ കൊറോണ വൈറസ്​ പടരാതിരിക്കാന്‍ നാഷനല്‍ കമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ്​ ചൈല്‍ഡ്​ റൈറ്റ്​സ്​ (എന്‍.സി.പി.സി.ആര്‍) മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ സംസ്​ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ്​ സെക്രട്ടറിമാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം അയച്ചു. സ്​കൂള്‍ വിദ്യാര്‍ഥികളില്‍ വൈറസ്​ ബാധ പടര്‍ന്നു പിടിക്കാതിരിക്കാനാവശ്യമായ മുന്‍കരുതലിന്‍െറ ഭാഗമായാണ്​ നടപടി.

േകന്ദ്ര ആരോഗ്യ മ​ന്ത്രാലയം സ്​കൂളുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച്‌​ നേരത്തേതന്നെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം സ്​കൂളുകളില്‍ ഏതെങ്കിലും തരത്തിലുള്ള പൊതുപരിപാടികളോ ഒത്തുകൂടലോ സംഘടിപ്പിക്കാന്‍ പാടില്ല.ഏതെങ്കിലും വിദ്യാര്‍​ഥിയോ, അധ്യാപക-അനധ്യാപക ജീവനക്കാരോ കൊറോണ ബാധിത രാജ്യങ്ങളില്‍ 28 ദിവസങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്​തിട്ടുണ്ടെങ്കില്‍ അവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം.

കൂടാതെ കൈ അണുനാശിനി ഉപയോഗിച്ചു കഴുകല്‍, തുമ്മു​േമ്ബാഴും ചുമക്കു​േമ്ബാഴും വായ്​ ​ടവല്‍ ഉപയോഗിച്ച്‌​ െപാത്തിപിടിക്കല്‍ തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ വാതില്‍പിടി, സ്വിച്ചുകള്‍, കമ്ബ്യൂട്ടര്‍ ഡെസ്​ക്​ടോപ്പ്​, കൈവരികള്‍ തുടങ്ങിയവ അണുവിമുക്തമാണെന്ന്​ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്നും പറയുന്നു.

ലോക​െമമ്ബാടും കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്​. രാജ്യത്തും കൊറോണ ബാധിതരുടെ എണ്ണം കൂടിവരികയാണ്​. രാജ്യത്ത്​ ഒരു സ്​കൂള്‍ വിദ്യാര്‍ഥിക്കും രോഗം സ്​ഥിരീകരിച്ചിരുന്നു. പരീക്ഷക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ ഏറ്റവുമധികം ജാഗ്രത പാലി​േക്കണ്ട സമയം കൂടിയാണ്​. അതിനാല്‍ വൈറസ്​ ബാധ പടരാതിരിക്കാന്‍ കൃത്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്​ എന്‍.സി.പി.സി.ആറിന്‍െറ നിര്‍ദേശത്തില്‍ പറയുന്നു. സംസ്​ഥാന വിദ്യാഭ്യാസ വകുപ്പുകളും ആരോഗ്യവകുപ്പും കുട്ടികള്‍ക്ക്​ ബോധവല്‍ക്കരണം നല്‍കുകയും ൈ​വറസ്​ ബാധ പിടിപെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ​