യുഎഇയിലേക്ക് ഇന്ത്യ യാത്രാനിരോധനം പ്രഖ്യാപിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ചു ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ യുഎഇയിലേക്ക് യാതൊരുവിധ യാത്രാ നിർദേശങ്ങളും പുറത്തിറക്കിയിട്ടില്ലെന്നു ട്വീറ്റ് ചെയ്ത കോണ്‍സുലേറ്റ്, യുഎഇയിലെ നിരവധി പരിപാടികൾ മാറ്റിവയ്ക്കുകയും സ്കൂളുകൾക്ക് മാർച്ച് എട്ടു മുതൽ നാലാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നു അറിയിച്ചു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.