തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമായി കത്ത് ലഭിച്ചത്. പിണറായിക്കു പുറമേ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനും വധഭീഷണിയുണ്ട്.
പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചാൽ ഇരുവരെയും വധിക്കുമെന്നാണ് കത്തിലുള്ളത്. സംഭവത്തിൽ റഹീം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീണർക്ക് പരാതി നൽകി.