അലഹബാദ്: പ്രത്യേക സാഹചര്യങ്ങളിൽ മുൻകൂർജാമ്യത്തിനായി നേരിട്ട് ഹൈക്കോടതിയെ സമീപിക്കാമെന്ന് അലഹബാദ് ഹൈക്കോടതി. സെഷൻസ് കോടതിയെ സമീപിക്കാതെ തന്നെ മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാം. അലഹബാദ് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്.
മുൻകൂർജാമ്യത്തിനായി ആദ്യം സെഷൻസ് കോടതിയെ സമീപിക്കണമെന്നത് നിർബന്ധമല്ല. സെഷൻസ് കോടതി അപേക്ഷ നിരസിച്ചാൽ മാത്രമേ ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കുവെന്നത് പ്രത്യേക സാഹചര്യങ്ങളിൽ നിർബന്ധമാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റീസുമാരായ രമേഷ് സിൻഹ, സുനിത അഗർവാൾ, യശ്വന്ത് വർമ, രഹുൽ ചതുർവേദി എന്നിവരുടെ ബെഞ്ചാണ് വിധിച്ചത്.