ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ഹരിപ്പാട് പിലാപ്പുഴ സ്വദേശിനി രാജമ്മ (87) ആണ് മരിച്ചത്. ആരൂര്‍ എല്‍.പി സ്കൂളിലെ ഹെഡ്മിസ്ട്രസായിരുന്നു രാജമ്മ.
മുന്‍ പ്രധാനാധ്യാപികയായ രാജമ്മ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. കൂട്ടുകിടക്കാനായി ദിവസേന എത്തുന്ന അയല്‍ക്കാരി ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ എത്തിയപ്പോളാണ് ദേഹമാസകലം കടിയേറ്റ നിലയില്‍ വീടിന്റെ സമീപം കിടന്ന രാജമ്മയെ കണ്ടത്. വീടിന് പരിസരത്ത് മറ്റ് വീടുകള്‍ ഇല്ലാത്തതിനാല്‍ ആരും സംഭവം അറിഞ്ഞിരുന്നില്ല. തലയുടെ പിന്‍ഭാഗത്തും കൈയിലും ആഴത്തില്‍ കടിയേറ്റിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.