കൊറോണ വൈാറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് പുതിയതായി ആറു പേര്‍ ഉള്‍പ്പെടെ 13 പേര്‍ നിരീക്ഷണത്തില്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീയാണ് ഇക്കാര്യം അറിയിച്ചത്. നാലുപേര്‍ ബീച്ച്‌ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

ഇന്നലെ രണ്ട് പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 34 പേരുടെ ഫലങ്ങളും നെഗറ്റീവ് ആണ്. രോഗലക്ഷണങ്ങള്‍ കണ്ട നാലുപേരുടെ ഫലം ഇനി ലഭിക്കാനുണ്ട്.