പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍.സിഎഎ കേസില്‍ കോടതി നടപടികളില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍, പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്നാണ് ഇന്ത്യയുടെ നിലപാട്.ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട കാര്യമാണിത്, അതുകൊണ്ടുതന്നെ ഏതെങ്കിലും വിദേശ കക്ഷിക്ക് ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിയമവാഴ്ചയെ അധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയ്ക്ക് ഇവിടുത്തെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മന്ത്രാലയം പ്രസ്താവിച്ചു.

ദീര്‍ഘകാലകമായി ഇന്ത്യ ബഹുമാനിക്കുന്ന മനുഷ്യാവകാശങ്ങളെയാണ് നിയമം പ്രതിഫലിപ്പിക്കുന്നത്. നിയമ സംവിധാനത്തില്‍ ഇന്ത്യന്‍ ജനതക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സുപ്രിംകോടതിക്ക് മുമ്ബാകെ നിയമം നില നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു