സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ച്ച് എ​ട്ടി​ന് വ​ന​തി​ക​ളാ​യി​രി​ക്കും ത​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യെ​ന്ന് അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ൽ ല​ക്ഷ​ക​ണക്കി​ന് സ്ത്രീ​ക​ൾ​ക്ക് ഇ​ത് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.

മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ “ഷീ ​ഇ​ൻ​സ്പ​യ​ർ അ​സ്’ എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ പോ​സ്റ്റ് ചെ​യ്യാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സമൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് എ​ന്നി​വ​യി​ലെ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചിരു​ന്നു.

ട്വി​റ്റ​റി​ൽ ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​ണ് ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ൽ 53.3 ദ​ശ​ല​ക്ഷം, ഫേ​സ്ബു​ക്കി​ൽ 44 ദ​ശ​ല​ക്ഷം, ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 35.2 ദ​ശ​ല​ക്ഷം, യൂ​ട്യൂ​ബി​ൽ 4.5 ദ​ശ​ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മോ​ദി​യെ പി​ന്തു​ട​രു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം.