സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതിനെക്കുറിച്ച് കോണ്ഗ്രസ് നേതാവ് ശശി തരൂർ ട്വിറ്ററിൽ പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണോ ഇതെന്നും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും ആശങ്കയുമുണ്ടാക്കുന്നതാണ് മോദിയുടെ പ്രതികരണമെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
’ഇന്ത്യയിൽ സോഷ്യൽ മീഡിയയുടെ സേവനങ്ങൾ നിരോധിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള ഈ പ്രഖ്യാപനത്തിന് പിന്നിലെന്ന് തോന്നുന്നു. സോഷ്യൽ മീഡിയ നല്ലരീതിയിൽ ഉപയോഗിക്കാവുന്ന മാധ്യമമാണ്. വിദ്വേഷം പ്രചരിപ്പിക്കാൻ മാത്രം അത് ഉപയോഗിക്കണമെന്നില്ല. ശശി തരൂർ കുറിച്ചു.