അമേരിക്കയിലെ പ്രശസ്തരായ പ്രൊഫഷണൽ ഗായകരുടെയും, ഒപ്പം നിരവധി ഓർക്കസ്ട്രയുടെയും അകമ്പടിയോടെ ഏപ്രിൽ 19നു ന്യൂ ജേർസി ഫോർഡ്‌സിലെ  റോയൽ ആൽബർട്സ്  പാലസിൽ നടക്കുന്ന  ‘ഓൾഡ് ഈസ് ഗോൾഡ്’ സംഗീത നിശയുടെ ടിക്കറ്റ് കിക്കോഫ് ഇതിന്റെ പെയ്ട്രൺ കൂടിയായ ദിലീപ് വെർഗീസ് ന്യൂ യോർക്കിലെ പ്രശസ്ത സംഘാടകനും, കലാവേദി പ്രെസിഡന്റുമായ സിബി ഡേവിഡ്, കേരള സമാജം ന്യൂ യോർക്ക് പ്രസിഡണ്ടും. പ്രമുഖ വ്യെവസായിയുമായ വിൻസെന്റ് സിറിയക് എന്നിവർക്ക് നൽകി നിർവഹിച്ചു.

ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായ അനിയൻ ജോർജ്, ഗായകർ ജോഷി, തഹ്‌സീൻ, ജിനു, മാധ്യമ പ്രവർത്തകൻ സുനിൽ ട്രൈസ്റ്റാർ എന്നിവർ പങ്കെടുത്തു.

മലയാളത്തിലെ പ്രശസ്ത ഗായകരായ പദ്മഭൂഷൺ യേശുദാസ് ഉൾപ്പെടെ കേരളം കണ്ട എല്ലാ ഗായകരോടൊപ്പം ഓർക്കസ്ട്ര വായിച്ചിട്ടുള്ള നിരവധി കലാകാരന്മാർ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നു.  വയലിൻ ജോർജ്, പെർകഷനിസ്റ് ഉമേഷ്, ഫ്ലൂട്ട് രവി, തബ്‌ലയിൽ മന്ത്രികം സൃഷ്ടിക്കുന്ന ലാൽജി, ബേസ് ഗിറ്റാറിസ്റ് സാലു, ഡ്രമ്മർ റോണി, റിതം ഗിറ്റാറിസ്റ് റോയ്, കീബോർഡ് ഉസ്താദ് വിജു എന്നിങ്ങനെ നിരവധി കലാകാരന്മാരും ഒന്നിക്കുന്ന വലിയ വേദി ആയിരിക്കും ഓൾഡ് ഈസ് ഗോൾഡ്

ഈ പ്രോഗ്രാമിലെ പ്രധാന ഗായകരിൽ ഒരാളായ ജോഷി തൃശൂരിലെ വോയിസ്‌ ഓഫ് തൃശൂർ എന്ന ഗാനമേള ട്രൂപ്പിലൂടെ ആണ് തന്റെ സംഗീത ജീവിതത്തിനു തുടക്കം കുറിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ നമ്മെ വിട്ടു പിരിഞ്ഞ ജോൺസൻ  മാഷ് കൂടാതെ സംഗീതസംവിധായകൻ ആയ ഔസേപ്പച്ചൻ എന്നിവരും വോയിസ്‌ ഓഫ് തൃശൂർ ന്റെ ഭാഗം ആയിരുന്നു.  പിന്നീട് കലാസദൻ തൃശൂർ എന്ന ഗാനമേള ത്രൂപ്പിനോടൊപ്പം ഗാനമേളകളിലെ നിറസാന്നിധ്യമായിരുന്നു ജോഷി.  പ്രശസ്ത ഗായകർ  ജയചന്ദ്രൻ, ഉണ്ണിമേനോൻ, ചിത്ര എന്നിവരോടൊപ്പം നിരവധി ഗാനമേളകളിൽ തന്റെ സംഗീത ശബര്യ തുടർന്നു, ഇപ്പോൾ അമേരിക്കയിൽ വന്നിട്ട് 28 വർഷമായി.

അടുത്ത ഭാവ ഗായകൻ തഹ്സിൻ സംഗീതജ്ഞന്‍ ആയിരുന്ന തന്റെ പിതാവിന്റെ ചുവടുപിടിച്ചു ഗാനങ്ങൾ ആലപിക്കാൻ തുടങ്ങി സംഗീത ലോകത്തേക്ക് എയ്തിയ ആളാണ്.  ഒരു ഐ ടി  പ്രൊഫഷണൽ ആയ ഇദ്ദേഹം അമേരിക്കയിൽ ഉടനീളം നിരവധി സംഗീത നിശകളിൽ പങ്കെടുത്തു തന്റെ കഴിവ് പ്രകടിപ്പിച്ചു. മുഹമ്മദ്‌ റാഫി, കിഷോർ കുമാർ എന്നിവരുടെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ പ്രത്യേകത ആണ്. പഴയ ഗാനങ്ങൾ ആലപിക്കുന്നതിന് പ്രത്യേകമായ കഴിവും ഉണ്ട്.

ഓൾഡ് ഈസ്‌ ഗോൾഡിലെ ഗാനകോകിലം ആണ് ഗീതു. കൈരളി ടെലിവിഷനിലെ ഗന്ധർവ സംഗീതം എന്ന പരിപാടിയിലൂടെ ലോകമെമ്പടുമുള്ള പ്രേക്ഷകരുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യം ആയിരുന്നു ഇ ഗായിക.  നിരവധി ആൽബങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.  ഇപ്പോൾ അറ്റ്ലാന്റയിൽ സ്ഥിരതാമസമാക്കിയ ഗീതു ഇ പ്രോഗ്രാമിലെ മറ്റൊരു ഗായികയാണ്.

അമേരിക്കയിലെ പ്രൊഫെഷണൽ കലാകാരന്മാരുടെ വലിയ ഒരു കൂട്ടായ്മ കൂടിയാണിതെന്നു ഇതിന്റെ മറ്റൊരു സംഘാടകനായ അനിയൻ ജോർജ് പറയുകയുണ്ടായി.  ന്യൂ യോർക്കിൽ ഇതിനു വേണ്ടി നിരവധി സംഘാടകരും പ്രവർത്തിക്കുന്നു.  അജിത്, സുനിൽ കെ ടി വി, ജെയിൻ ജോർജ്, ടോസിൻ കൂടാതെ മറ്റു സുഹൃത്തുക്കളും ഈ പ്രോഗ്രാമ്മിനായി രംഗത്തുണ്ട്.

പഴയ ഗാനങ്ങളിലൂടെ ആസ്വാദകരെ കേരളത്തിന്റെ പഴയ ഓർമകളിലേക്ക്  കൂട്ടി കൊണ്ട് പോകുന്ന ഈ പ്രോഗ്രാമിന് വരുന്നവർക്കായി ഡിന്നറും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഇതിന്റെ ടിക്കറ്റുകൾ ഈ ലിങ്കിൽ ലഭ്യമാണ് http://friendsnharmony.com/