ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തും. രാവിലെ 11 മണിക്ക്​ പാര്‍ലമ​െന്‍റില്‍ വെച്ചാണ്​ കൂടിക്കാഴ്​ച. കെജ്​രിവാള്‍ മുഖ്യമന്ത്രിയായി സ്ഥാന​മേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്​ചയാണ്​ ഇന്ന്​ നടക്കുക.

48 പേര്‍ കൊല്ല​െപ്പടാനിടയായ ഡല്‍ഹി കലാപത്തിന്​ ശേഷമുള്ള ​കൂടിക്കാഴ്​ചയില്‍ വിഷയം ചര്‍ച്ചയാകുമെന്നാണ്​ സൂചന.

തെര​െഞ്ഞടുപ്പ്​ വിജയത്തിന്​ ശേഷം കെജ്​രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. അമിത്​ ഷായുമായുള്ള ചര്‍ച്ച ഫലവത്തായിരുന്നുവെന്നും ഡല്‍ഹിയിലെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്​തതായും കെജ്​രിവാള്‍ ട്വീറ്റ്​ ചെയ്​തിരുന്നു. ഡല്‍ഹി കലാപത്തി​​െന്‍റ പശ്​ചാത്തലത്തില്‍ അമിത്​ ഷാ വിളിച്ച യോഗത്തിലും കെജ്​രിവാള്‍ പ​​ങ്കെടുത്തിരുന്നു.