വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സൂപ്പര്‍ ട്യൂസ് ഡേ ഇന്ന്. ആകെ വോട്ടിന്റെ മൂന്നിലൊന്നും പോള്‍ ചെയ്യപ്പെടുന്ന ദിവസമായതിനാലാണ് ‘സൂപ്പര്‍ ട്യൂസ്‌ഡേ’ എന്ന് പറയുന്നത്.

പ്രധാന പോരാട്ടത്തിന് തൊട്ടുമുമ്ബ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ പ്രൈമറിയില്‍ മത്സരിക്കുന്ന മിനെസോട്ട സെനറ്റര്‍ ആമി ക്ലോബുചാറും പിന്മാറി. സൗത്ത് കരോളൈന പ്രൈമറിയില്‍ ആറാം സ്ഥാനത്തായിരുന്നു ക്ലോബുചാര്‍.

അതേസമയം, ക്ലോബച്ചാറും ഇന്നലെ പിന്മാറിയ പീറ്റ് ബുടെജെജും ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ചു. ജോ ബൈഡന്, മൈക്ക് ബ്ലൂംബെര്‍ഗ്, ബേര്‍ണി സാന്‍ഡേഴ്‌സ് , എലിസബത്ത് വാറന്‍, തുള്‍സി ഗബാര്‍ഡ് എന്നിവരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ ജോ ബൈഡന് തന്നെയാണ് മുന്തൂക്കം. കൊറോണ ബാധയെത്തുടര്‍ന്ന് പോളിങ്ങിന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യാന മുന്‍ മേയര്‍ പീറ്റ് ബുട് എജ്‌എജ് മത്സരത്തില്‍ നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.