ഹൈദരാബാദ്: കൊറോണ ബാധയെ തുടര്‍ന്ന് ഹൈദരാബാദില്‍ 27 പേര്‍ നിരീക്ഷണത്തില്‍. കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ചവരെയാണ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം ഹൈദരാബാദില്‍ എത്തിയ വ്യക്തിയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ബസിലുണ്ടായിരുന്ന മറ്റ് സഹയാത്രികരാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം, ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച വ്യക്തി സഞ്ചരിച്ച വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും നീരീക്ഷണത്തിലാണ്. ഫെബ്രുവരി 25നാണ് ഇയാള്‍ യാത്ര ചെയ്തത്.
അതേസമയം, കൊറോണ വൈറസ് ബാധമൂലം മരിച്ച ആളുകളുടെ എണ്ണം 3000 കടന്നു. രോഗബാധിതരുടെ എണ്ണം എണ്‍പത്തിനായിരത്തിലേറെ കടന്നു.