ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മനിരക്ക് വീണ്ടും ഉയര്‍ന്നു. ജനുവരിയിലെ 7.16ശതമാനം ഫെബ്രുവരിയില്‍ 7.78ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയാണ് ഇന്ത്യയുടെ സാമ്പത്തിക മന്ദ്യത്തിന്റെ ആഘാതം പ്രതിഫലിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്.

​ഗ്രാമീണമേഖലയില്‍ തൊഴിലില്ലായ്മനിരക്ക് ജനുവരിയിലെ 5.97 ശതമാനത്തില്‍നിന്ന് ഫെബ്രുവരിയില്‍ 7.37ശതമാനമായി ഉയര്‍ന്നു. അതേസമയം, 9.70ശതമാനത്തില്‍നിന്ന് 8.65ശതമാനവുമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2019ലെ അവസാന മൂന്നുമാസത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദ​ഗതിയിലായിരുന്നു. ലോകത്താകമാനം കോവിഡ്-19 പടരുന്ന സാഹചര്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വീണ്ടും പ്രതികൂലമായി ബാധിക്കും.