മനില : ജോലിയില്‍ നിന്നും പിരിച്ചു വിട്ട സെക്യൂരിറ്റി ജീവനക്കാരന്‍ താന്‍ ജോലി ചെയ്തിരുന്ന ഷോപ്പിങ് മാളില്‍ കടന്നുമുപ്പതോളം പേരെ ബന്ദിയാക്കുകയും ഒരാളെ വെടിവയ്ച്ചു വീഴ്ത്തുകയും ചെയ്തു . ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ വൈ മാളില്‍ ആണ് സംഭവം തന്റെ ജോലി നഷ്ടമായത്തില്‍ പ്രകോപിതനായ ജീവനക്കാരന്‍ ഇന്ന് രാവിലെയാണ് മാളില്‍ അതിക്രമിച്ചു കടന്നത് . തന്റെ കയ്യില്‍ ഗ്രനൈഡ് ഉണ്ടെന്ന് വിളിച്ചു പറഞ്ഞാണ് അക്രമി ആളുകളെ ബന്ദികളാക്കിയത് . നീണ്ട പരിശ്രമത്തിലൊടുവിലാണ് ഫിലിപ്പീനി പോലീസ് ഇയാളെ കീഴടക്കിയത് . ഗ്രനൈഡ് ഉണ്ടെന്ന ആക്രമിയുടെ വിളിച്ചുപറച്ചില്‍ കാരണം പോലീസും സര്‍വ്വ സന്നാഹവുമായിട്ടാണ് മാളില്‍ എത്തിയത്.