മുംബൈ: കൊറോണ വൈറസ് ഭീതി ലോകമെങ്ങും വ്യാപിക്കുന്നു. കായിക മത്സരങ്ങളും മോട്ടോര്‍ ഷോ അടക്കമുള്ള ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഇവന്റുകള്‍ കൊറോണ ഭീതിയെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പാരീസ് ഫാഷന്‍ വീക്കില്‍ നിന്ന് പിന്‍മാറിയിരിക്കുന്നു. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഫ്രാന്‍സിലും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാരീസ് ഫാഷന്‍ വീക്കില്‍ നിന്ന് പിന്‍മാറുകയാണെന്ന് നടിയുടെ വക്താവ് അറിയിച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും നടിയുടെ വക്താവ് അറിയിച്ചു.
ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വിവിധ ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇന്ത്യയില്‍ രണ്ട് പേരില്‍ വൈറസ് ബാധി സ്ഥിരീകരിച്ചു. രാജസ്ഥാനിലെത്തിയ ഇറ്റാലിയന്‍ പൗരനും ഡല്‍ഹിയില്‍ മറ്റൊരാള്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍, കേരളത്തിന് പുറത്ത് ഇത് ആദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്.